പീഡനത്തിന് അമ്മയുടെ ഒത്താശ....! പെണ്‍കുട്ടിയുടെ പരാതിയില്‍ രണ്ടാനച്ഛനും അമ്മയും അറസ്റ്റില്‍

പീഡനത്തിന് അമ്മയുടെ ഒത്താശ....! പെണ്‍കുട്ടിയുടെ പരാതിയില്‍ രണ്ടാനച്ഛനും അമ്മയും അറസ്റ്റില്‍
Apr 27, 2025 07:51 AM | By VIPIN P V

മാന്നാർ(ആലപ്പുഴ): ( www.truevisionnews.com ) രണ്ടാനച്ഛന്റെ പീഡനത്തെക്കുറിച്ച് അമ്മയോടു പരാതി പറഞ്ഞിട്ടും മൗനംപാലിച്ചതിനെ തുടർന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടി മാന്നാർ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. കേസെടുത്ത പോലീസ് അമ്മയെയും രണ്ടാനച്ഛനെയും അറസ്റ്റുചെയ്തു.

ചെന്നിത്തലയിൽ വാടകയ്ക്കു താമസിക്കുന്ന മുപ്പത്തിയൊൻപതുകാരിയായ സ്ത്രീയും രണ്ടാം ഭർത്താവായ നാൽപത്തിയഞ്ചുകാരനുമാണ് അറസ്റ്റിലായത്. 2024 സെപ്റ്റംബറിലാണ് പെൺകുട്ടി പീഡനത്തിനിരയായത്. വീട്ടിൽ സിനിമ കാണുന്നതിനിടെയാണ് രണ്ടാനച്ഛൻ പീഡിപ്പിച്ചത്.

ഈ വിവരം അമ്മയോടുപറഞ്ഞെങ്കിലും നടപടിയുണ്ടായില്ല. പിന്നീടും കുട്ടിയെ മാനസികമായി തളർത്തുന്ന തരത്തിലുള്ള പെരുമാറ്റം ഇയാളിൽനിന്നുണ്ടായപ്പോഴും അമ്മ മൗനംപാലിച്ചു. തുടർന്ന് കഴിഞ്ഞദിവസം കുട്ടി നേരിട്ട് മാന്നാർ പോലീസ് സ്റ്റേഷനിലെത്തി. മുൻപുനടന്ന പീഡന വിവരം ഉൾപ്പെടെ വ്യക്തമാക്കി പരാതി നൽകുകയും ചെയ്തു.

തുടർന്ന് മാന്നാർ ഇൻസ്പെക്ടർ രജീഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റുചെയ്തത്. ചെങ്ങന്നൂർ കോടതി ഇവരെ റിമാൻഡുചെയ്തു.

stepfather mother arrested childabuse

Next TV

Related Stories
നാല് വയസുകാരനെതിരെ ലൈംഗികാതിക്രം; സ്കൂള്‍ ബസ് ഡ്രൈവര്‍ അറസ്റ്റിൽ

Apr 27, 2025 09:14 PM

നാല് വയസുകാരനെതിരെ ലൈംഗികാതിക്രം; സ്കൂള്‍ ബസ് ഡ്രൈവര്‍ അറസ്റ്റിൽ

നാല് വയസുകാരനെതിരെ ലൈംഗികാതിക്രം നടത്തിയ സ്കൂള്‍ ബസ് ഡ്രൈവര്‍...

Read More >>
കഴുത്തിൽ മർദ്ദനമേറ്റതിന്‍റെ ആഘാതത്തിൽ ശ്വാസം മുട്ടൽ, കോഴിക്കോട് കൊല്ലപ്പെട്ട സൂരജിന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

Apr 27, 2025 04:16 PM

കഴുത്തിൽ മർദ്ദനമേറ്റതിന്‍റെ ആഘാതത്തിൽ ശ്വാസം മുട്ടൽ, കോഴിക്കോട് കൊല്ലപ്പെട്ട സൂരജിന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

കോഴിക്കോട് കൊല്ലപ്പെട്ട സൂരജിന്റെ മരണം ശ്വാസംമുട്ടിയെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം...

Read More >>
കോഴിക്കോട് യുവാവിന്റെ മരണത്തിൽ നിർണായക വിവരം പുറത്ത്, മർദ്ദനത്തിന് കാരണം കോളേജിലെ പാർക്കിങ്ങിനെ ചൊല്ലിയുണ്ടായ തർക്കം

Apr 27, 2025 12:31 PM

കോഴിക്കോട് യുവാവിന്റെ മരണത്തിൽ നിർണായക വിവരം പുറത്ത്, മർദ്ദനത്തിന് കാരണം കോളേജിലെ പാർക്കിങ്ങിനെ ചൊല്ലിയുണ്ടായ തർക്കം

നാട്ടുകാർ ചേർന്ന് യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ചേളന്നൂർ കോളേജിൽ പഠിക്കുന്ന വിദ്യാർഥി അജയും സഹോദരൻ വിജയ്...

Read More >>
Top Stories

Entertainment News